ഇടുക്കി : ഒറ്റപ്പെട്ട് കഴിയുന്നവരുടെ പിന്തുണക്ക് കുടുംബശ്രീ ഒരു വർഷമായി നടന്നുന്ന സ്‌നേഹിത കോളിംഗ് ബെൽ ഫ്രണ്ട്സ് അറ്റ് ഹോം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങൾ സ്‌നേഹിത കോളിംഗ് ബെൽ സേവന സ്വീകർത്താക്കളുടെ ഭവന സന്ദർശനം നടത്തി സാമൂഹിക പിന്തുണ നൽകും. പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുമായി സഹകരിച്ചാണ് നടത്തുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജില്ലാ പൊലീസ് മേധാവി ടി നാരായണൻ നിർവ്വഹിക്കും. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ അജേഷ് ടി.ജി അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ മുഖ്യ പ്രഭാഷണംനടത്തും. സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ പിന്തുണയായി അയൽക്കൂട്ടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി നടത്തുന്നത്.