തൊടുപുഴ: സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ (എസ്.എ.ജി.വൈ) ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്നും മൂന്നാർ ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. എസ്.എ.ജി.വൈ പദ്ധതി പ്രകാരം ഒരു എം.പി.യ്ക്ക് ഒരോ വർഷവും ഒരു ഗ്രാമപഞ്ചായത്തിനെ വീതം തിരഞ്ഞെടുത്ത് നിർദ്ദേശിക്കു വുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തിനെ മാതൃകാ ഗ്രാമമാക്കുന്നതിന് പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക, എല്ലാ വിഭാഗത്തിനും പെട്ട ജനങ്ങളുടെയും ജീവത നിലവാരം മെച്ചപ്പെടുത്തുക, അടിസ്ഥാന വികസന സൗകര്യം, ഉയർന്ന ഉല്പാദനക്ഷമത, ഉയർന്ന മനുഷ്യവിഭവ വികസനം, മെച്ചപ്പെട്ട ഉപജീവന അവസരങ്ങൾ, ഉയർന്ന സാമൂഹ്യമൂലധനം, വിശാല സാമൂഹ്യപങ്കാളിത്തം എന്നിവയാണ് സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ലക്ഷ്യമിടുന്നത്.