തൊടുപുഴ : തൊടുപുഴ നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും 30-ാം തിയതിക്ക് മുമ്പ് അക്ഷയ കേന്ദ്രങ്ങൾവഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്. ഈ ആവശ്യത്തിലേയ്ക്ക് അക്ഷയകേന്ദ്രങ്ങളിൽ പണം നൽകേണ്ടതില്ല. കിടപ്പുരോഗികളുടെ മസ്റ്ററിംഗിനായി അവരുടെ കുടുംബം 29 നകം നഗരസഭ ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്. മസ്റ്റിംഗ് രേഖപ്പെടുത്തിയവർക്ക് മാത്രമേ അടുത്ത ഗഡു പെൻഷൻ കിട്ടുകയുള്ളൂ എന്നും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.