തൊടുപുഴ: വിദ്യാർത്ഥികളിൽ കൃഷി,കാർഷിക വൃത്തി എന്നിവയോട്ആഭിമുഖ്യം വളർത്താൻ ഗാന്ധിദർശൻ വേദി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുമൊത്ത് മുതലക്കുടം പഞ്ഞംകുളം പാടശേഖരത്തിൽ ഞാറുനടീൽ നടത്തി. മുതലക്കടം സെന്റ് ജോർജ് ഹൈസ്‌കൂളിലെ കുട്ടികൾ പാടം ഒരുക്കുകയും ഞാറുനടുകയും ചെയ്തു .കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി ടി ജെ പീറ്ററിന്റെയും ജോസ്‌കിഴക്കേക്കരയുടെയും നേതൃത്വത്തിൽ കൃഷിക്ക് ഉപയുക്തമാക്കിയ പാടശേഖരമാണ് ഞാറുനടീലിനായി തിരഞ്ഞെടുത്തിട്ടുള്ളത് നി യോജക മണ്ഡലം ചെയർമാൻ ജോർജ്ജ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു'ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് കൃഷിരീതികളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി ടി ജെ പീറ്റർ ക്ലാസെടുത്തു. ജോൺ മുതലക്കോടം ഞാറ് നടീൽ രീതികൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ജോസ് കിഴക്കെ കര മുൻസിപ്പൽ കൗൺസിലർ ഷാജഹാൻ രാമകൃഷ്ണൻ വൈക്കത്ത് മുതലക്കോടം സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ അദ്ധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.