തോടുപുഴ: പ്രളയാനന്തര ഇടുക്കി ജില്ലയുടെ പുന:നിർമ്മാണത്തിന് സർക്കാർ പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജ് യാഥാർത്ഥ്യമാക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മറ്റു ജില്ലക്കാർക്കുള്ള അവകാശം ഇടുക്കിക്കാർക്കും ലഭ്യമാക്കുന്നതിനായി കർഷക പോരാട്ടം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഭൂമി പതിവു ചട്ടം പുന:പരിശോധിക്കുക, കാർഷിക വിളകളുടെ വിലത്തകർച്ച തടയുക, കർഷക കൈവശ തോട്ട ഭൂമി രജിസ്ട്രേഷൻ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 22ന് കട്ടപ്പന, വണ്ണപ്പുറം, അടിമാലി എന്നിവിടങ്ങളിലും 24 ന് നെടുങ്കണ്ടത്ത് 29 ന് പീരുമേട്ടിലും കേരളാ കോൺഗ്രസ്സ് (എം) നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തുവാൻ യോഗം തീരുമാനിച്ചു. കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻറ് എം.ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് പെരുമന,ജോസഫ് ജോൺ, ഷീലാ സ്റ്റീഫൻ, ജോസി ജേക്കബ്ബ്, എം.മോനിച്ചൻ, രാജു തോമസ്, ജോയി കൊച്ചു കരോട്ട്, സാബു പരവരാകത്ത് എന്നിവർ സംസാരിച്ചു .