തൊടുപുഴ : വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാൾ 23, 24 തിയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് മക്കോളിൽ അറിയിച്ചു. 15ന് രാവിലെ 5.45ന് ആരാധന, 6.15ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം ആറിന് ആരാധന, 6.30ന് ഫാ. ഫ്രാൻസിസ് കുടിയിരിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. മാത്യു കുന്നത്ത്, ഫാ. ബിജു ആലപ്പാടൻ, റവ.ഡോ. ജിയോ തടിക്കാട്ട്, ഫാ. ജോസഫ് കണ്ടത്തിൻകര, ഫാ. ജോൺസൺ പാലപ്പിള്ളിൽ, റവ.ഡോ. വിൻസന്റ് നെടുങ്ങാട്ട് തുടങ്ങിയവർ വൈകുന്നേരം 6.30ന് വിശുദ്ധ കുർബാന അർപ്പിക്കും. 22ന് വൈകുന്നേരം 5.30ന് കൊടിയേറ്റ്. 6.30ന് ഫാ. തോമസ് അമ്പാട്ടുകുഴിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. 23ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പൊന്തിഫിക്കൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 24ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, ഒൻപതിന് പാഠപുസ്തകങ്ങളുടെ സമർപ്പണവും ആശീർവാദവും. 9.15ന് കുട്ടികളുടെ വിദ്യാരംഭം. 10ന് ഫാ. ബേസിൽ മാതാംകുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ഡോ. ജോർജ് തെക്കക്കര സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, സ്‌നേഹവിരുന്ന്എന്നിവ നടക്കും.