ഇടവെട്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇടവെട്ടിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി.എസ്.ശശീന്ദ്രൻ ,ജില്ല ട്രഷറർ ടി. ചെല്ലപ്പൻ, എം.ജെ.മേരി, ജോസഫ് മൂലശേരി, പി.എം.ജോയി, അൽഫോൻസ ജോൺ, എ.സി. കുരുവിള, പി.വി.പോൾ, എൻ.ബാലചന്ദ്രൻ, ഇ.ജെ ആഗസ്തി എന്നിവർ പ്രസംഗിച്ചു.

അറക്കുളം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അറക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് മൂലമറ്റം ടൗണിൽ പ്രകടനവും ധർണയും നടത്തി. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ഡി. സുകുമാരൻ അദ്ധ്യതക്ഷത വഹിച്ചു. പി.പി. സുര്യകുമാർ, കുരുവിള ജേക്കബ്, പി.കെ. സരസമ്മ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.ജെ. മാത്യു സ്വാഗതവുംസി.എസ്. ഗോപിനാഥൻ നന്ദിയും പറഞ്ഞു.