ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജൂബി കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. ഉപ്പുകുന്നിൽ നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡന്റ് ശശി ചാലക്കൽ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, എൻ.കെ. അബു, തട്ടക്കുഴ രവി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് വൈകിട്ട് ഉടുമ്പന്നൂരിൽ സമാപിക്കുന്ന പദയാത്രയുടെ സമാപനോദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.കെ. നസീർ നിർവഹിക്കും. സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തും.