തൊടുപുഴ : ശ്രീ ശബരീശ കോളേജ് കമ്മ്യൂണിറ്റി എക്‌സ്റ്റൻഷൻ സെന്റർ തൊടുപുഴയുടെ ആഭിമുഖ്യത്തിൽ 17 ന് രാവിലെ 10 മുതൽ നാടുകാണി ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നേനീച്ച വളർത്തൽ പരിശീലനം നൽകുന്നു. ഹോർട്ടികോർപ്പ് പരിശീലകനായ റ്റി.എം സുഗതനും തേനീന്റെ ഔഷധ ഗുണത്തേക്കുറിച്ച് റ്റി.കെ രവീന്ദ്രനും ക്ളാസ് നയിക്കും. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. ഐക്യ മലയരയ മഹാസഭ ഇടുക്കി ജില്ലാ പ്രസിഡന്റ് പി.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.