ഇടവെട്ടി : നാഷണൽ പ്രകൃതി ചികിത്സാ ദിനാചരണത്തിന്റെ ഭാഗമായി ഇടവെട്ടി പ്രണവം ക്ളബും മണക്കാട് ത്രിവേണി പ്രകൃതി ചികിത്സാ യോഗ ആശുപത്രിയും സംയുക്തമായി സൗജന്യ യോഗാ പ്രകൃതി ചികിത്സാ സെമിനാറും തുടർന്ന് രോഗപരിശോധനയും നടത്തുന്നു. 17 ന് ഉച്ചകഴിഞ്ഞ് 2 മുതൽ ഇടവെട്ടി പ്രണവം ക്ളബിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ. ബാബു ജോസഫ്,​ ഡോ. പ്രദീപ് ദാമോദരൻ,​ ഡോ. അമിത എന്നിവർ ക്ളാസ് നയിക്കും.