അരിക്കുഴ : ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ കമ്മിറ്റി ഒരു മാസക്കാലം നടത്തി വരുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഉദയ വൈ.എം.എ ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യാ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ 17 ന് ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ളാസ് നടക്കും. "" നല്ല ഭക്ഷണശീലം നല്ല വ്യായാമം ആരോഗ്യത്തിലേക്കുള്ള ചുവടുവയ്പ്പ് "" എന്ന വിഷയത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇടുക്കി ജില്ലാ വനിതാ ചെയർപേഴ്സൺ ഡോ. നെസിയ ഹസ്സൻ ക്ളാസിന് നേതൃത്വം നൽകും. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജേക്കബ് ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും.