വണ്ണപ്പുറം : ലയൺസ് ക്ലബ്ബ് വണ്ണപ്പുറം ടൗണിന്റെ നേതൃത്വത്തിലുള്ള 'സ്‌നേഹഭവനം' പദ്ധതി പ്രകാരം മൂന്ന് ഭവനരഹിതർക്കായുള്ള ഭവന ദാനം നടത്തി.. വീൽചെയർ ബാസ്‌ക്കറ്റ്‌ബോളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അൽഫോൻസ ഉൾപ്പെയുള്ളയുള്ളവർക്കാണ് വീട് ലഭിച്ചത്.'ലയൺസ്-അന്നപൂർണ്ണം' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പൊതുസമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.സി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ അഡ്വ.എ.വി.വാമനകുമാറും ജില്ലാ കളക്ടർ എച്ച്.ദിനേശനും സിനിമ-സീരിയൻ ആർട്ടിസ്റ്റ് നിഷാ സാരംഗുംചേർന്ന് താക്കോൽ ദാനം നിർവ്വഹിച്ചു. വണ്ണപ്പുറം പെപ്പർ 'എൻ' സാൾട്ട്‌ഹോട്ടലുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന 'ലയൺസ്-അന്നപൂർണ്ണം' പദ്ധതി ജില്ലാ കളക്ടർ .എച്ച്.ദിനേശൻ . ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജി, ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രക്ട് ഗവർണ്ണർ സി.എ. വി.സി.ജയിംസ്, മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ എൽ.ആർ. രാമചന്ദ്രവാര്യർ, റീജിയണൽ ചെയർപേഴ്സൺ പ്രൊഫ. കെ.എം. കുര്യാക്കോസ്, ക്ലബ്ബ് സെക്രട്ടറി സണ്ണിച്ചൻ എം. സെബാസ്റ്റ്യൻ, ക്ലബ്ബ്അഡ്മിനിസ്‌ട്രേറ്റർ ജിമ്മി നമ്പ്യാപറമ്പിൽ,ജനറൽ കൺവീന ർ തമ്പി കുര്യാക്കോസ്,ഇളംദേശംബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവ് ഭാസ്‌ക്കർ എന്നിവർ പ്രസംഗിച്ചു.സോൺ ചെയർപേഴ്സൺ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗവും സെക്കന്റ് വൈസ് പ്രസിഡന്റ് ടി. ടി. മാത്യു നന്ദിയും പറഞ്ഞു.
കളക്ടർ എച്ച്.ദിനേശൻ എവി. വാമനകുമാർ സിനിമ-സീരിയൻ ആർട്ടിസ്റ്റ് നിഷാ സാരംഗുംചേർന്ന് ഭവനപദ്ധതിയുടെ താക്കോൽ ദാനം വീൽചെയർ ബാസ്‌ക്കറ്റ്‌ബോളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അൽഫോൻസിന് നൽകി നിർവഹിക്കുന്നു