ഇടുക്കി : അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 30 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തണണമെന്ന് സെക്രട്ടറി അറിയിച്ചു. മസ്റ്ററിംഗ് നടത്താത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല. കിടപ്പു രോഗികളും, നടക്കാൻ പറ്റാത്തവരും 29 നകം പഞ്ചായത്തിൽ വിവരം അറിയിക്കണം. ഇവരുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങലിലെ ജീവനക്കാർ നേരിട്ടെത്തി എടുക്കും. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
പുറപ്പുഴ : പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യസുരക്ഷാപെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഈ മാസം 30 ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണമെന്നും അക്ഷയ സെന്ററിൽ നേരിട്ട് എത്താൻ കഴിയാത്ത കിടപ്പു രോഗികളുടെ വിവരങ്ങൾ മസ്റ്ററിംഗിനായി അവരുടെ അടുത്ത ബന്ധുകളിലൊരാൾ 29നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അറിയിക്കേണ്ടതാണെന്നും മസ്റ്ററിംഗ് രേഖപ്പെടുത്തിയവർക്ക് മാത്രമേ അടുത്ത ഗഡു പെൻഷൻ ലഭിക്കുകയുളളു എന്നും മസ്റ്ററിംഗ് ആവശ്യത്തിലേക്കായി അക്ഷയ കേന്ദ്രങ്ങളിൽ പണം നൽകേണ്ടതില്ല എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.