മുട്ടം: എസ് എൻ ഡി പി യോഗം മുട്ടം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ഇന്ന് മുതൽ ഡിസംബർ 27 വരെ ക്ഷേത്രം തന്ത്രി വൈക്കം ബെന്നി ശാന്തിയുടെയും ക്ഷേത്രം മേൽ ശാന്തി ഷൈജു ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടത്തും. 41 ദിവസം വിശേഷാൽ വഴിപാടുകളും ദീപാരാധനയും ഉണ്ടാകുമെന്നും ഡിസംബർ 27 മണ്ഡല മഹോത്സവമായി ആചരിക്കുമെന്നും ശാഖ പ്രസിഡന്റ് കെ വിജയൻ ചൂഴിപ്പുറത്ത്, സെക്രട്ടറി വി ബി സുകുമാരൻ വാണിയേടത്ത് മലയിൽ എന്നിവർ അറിയിച്ചു.