മുട്ടം : മലങ്കര ടൂറിസ്റ്റ് ഹബ്ബിലേക്കുള്ള ടിക്കറ്റ് വിതരണത്തിന്റെയും മലങ്കര അണക്കെട്ട് സന്ദർശിക്കാൻ പൊതു ജനത്തിന് അവസരം നൽകുന്നതിന്റെയും ഉത്ഘാടനം എം വി ഐ പി എക്സിക്കുട്ടീവ് എൻജിനിയർ സി എസ് സിനോഷ് നിർവ്വഹിച്ചു. ടൂറിസം ഹബ്ബും അണക്കെട്ടും കാണുന്നതിന് 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും 6 വയസ്സ് മുതൽ 12 വയസ്സ് വരെ 5 രൂപയും12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 20 രൂപയും എന്നിങ്ങനെയാണ് പൊതു ജനങ്ങൾക്കുള്ള പ്രവേശന ഫീസ്.ഇരു ചക്ര വാഹനങ്ങൾക്ക് 5, ലൈറ്റ് മോട്ടോർ വാഹനം 10, ഹെവി മോട്ടോർ വാഹനം 50 എന്നിങ്ങനെയാണ് വാഹനങ്ങളുടെ പാർക്കിഗ് ഫീസ്. ടൂറിസം ഹബ്ബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ 80 ശതമാനം തുക ഹബ്ബിലുണ്ടാവുന്ന തുടർ ചെലവുകൾക്കും 10 ശതമാനം തുക ജല വിഭവ വകുപ്പിനും 10 ശതമാനം തുക ഡി ടി പി സിക്കും വിഹിതമായി നൽകും.