തൊടുപുഴ: തൊടുപുഴ- പിറവം റോ‌ഡിൽ ഇരുട്ടുതോടിന് സമീപം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വഴിത്തല മുതൽ നെടിയശാല വരെയുള്ള വാഹനഗതാഗതം നാളെ മുതൽ ഡിസംബർ ഒന്ന് വരെ രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. തൊടുപുഴയിൽ നിന്ന് കൂത്താട്ടുകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നെടിയശാലയിൽ നിന്ന് തിരിഞ്ഞ് പുറപ്പുഴ വഴി വഴിത്തല കൂടി പോകണം. കൂത്താട്ടുകുളത്ത് നിന്ന് തൊടുപുഴയിലേക്ക് വരേണ്ട വാഹനങ്ങൾ വഴിത്തലയിൽ നിന്ന് തിരിഞ്ഞ് പുറപ്പുഴ വഴി നെടിയശാല കൂടി തൊടുപുഴ ഭാഗത്തേക്ക് പോകണമെന്ന് പി.ഡബ്ല്യു.ഡി തൊടുപുഴ എ.ഇ അറിയിച്ചു.