വെള്ളത്തൂവൽ : അജ്ഞാത രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന മൂന്ന്മക്കൾക്കും അവരുടെ വൃദ്ധ മാതാവിനും ഇനി സ്നേഹവീട്ടിൽ അഭയം. ഇരുപത് വർഷമായി കൈകാലുകൾ തളർന്ന് ചലനശേഷി നഷ്ടപ്പെട്ട് പരസ്പര സഹായമില്ലാതെ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന പട്ടമാകുടി കുടുംബത്തിലെ സലി (47) അലി (43) റസീന (34) എന്നിവരും മക്കളെ വേണ്ട വിധം പരിപാലിക്കാനാകാതെ വാർദ്ധക്യകാല അസ്വസ്ഥതകൾ മൂലം കഷ്ടപ്പെടുന്നമാതാവ് ഖദീജ (64) യും സാന്ത്വനം കൂട്ടയ്മപണിതു നല്കിയ സ്‌നേഹ വീട്ടിലേക്ക്ഇന്ന് താമസം മാറും .ഡിഗ്രി തലത്തിൽ വിദ്യാഭ്യാസം നേടിയ മൂന്നു പേർക്കും പഠന കാലയളവിലാണ് അജ്ഞാതരോഗം പിടിപെട്ട് തളർന്ന് വീണത്. കച്ചവടക്കാരനായ പിതാവ് കാൻസർ ബാധിച്ച് മരിച്ചു നിത്യവൃത്തിക്കു പോലും മാർഗമില്ലാതെ ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞു വന്ന കുടുംബത്തിന് കൈത്താങ്ങായി നളന്ദ റെജി കുമാറും എ.എസ്.ഐ കെ. ഡി മണിയനും എഞ്ചിനീയർഹരികൃഷ്ണനും മുൻകൈ എടുത്ത് രൂപീകരിച്ച ജനകീയ സമിതിയാണ് ഒരു വീടെന്ന ലക്ഷ്യം കണ്ടത്.ഇന്ന്
,.ഉച്ചക്ക് 2.30 ന് മന്ത്രി എം.എം മണി വീടിന്റെ താക്കോൽ കൈമാറും ഡീൻകുര്യാസ് എം.പിആധാര രേഖകൾ കൈമാറും എസ് രാജേന്ദ്രൻ എം.എൽഎ അദ്ധ്യക്ഷത വഹിക്കും.