st-augustine
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നാളെ വെഞ്ചരിപ്പ് കർമം നിർവഹിക്കുന്ന നവീകരിച്ച കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ മന്ദിരം

കരിങ്കുന്നം: നവീകരിച്ച സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ മന്ദിരത്തിന്റെ വെഞ്ചരിപ്പ് നാളെ ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. തുടർന്ന് അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. സ്റ്റാനി എടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണവും സീറോ മലബാർ മേജർ എപ്പിസ്‌കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റ് ഫാ. ഡോ. തോമസ് ആദോപ്പിള്ളിൽ മുഖ്യപ്രഭാഷണവും നടത്തും. സിനിമാതാരം മിയാ ജോർജ് വിശിഷ്ടാതിഥിയാകും.