വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് മുഖേനക്ഷേമപെൻഷൻ കൈപ്പറ്റുന്ന എല്ലാവരും നവംബർ 18നും 30നും ഇടയിൽ അടുത്തുള്ള അക്ഷയകേന്ദ്രത്തിൽ ആധാർ കാർഡുമായിനേരിട്ട് എത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്. ഇതിനായി അക്ഷയകേന്ദ്രത്തിൽ ഫീസ് നൽകേണ്ടതില്ല. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ അടുത്ത ബന്ധു വിവരം ഗ്രാമപഞ്ചായത്ത് ഓഫീസിൽരേഖാമൂലം 29ന് മുൻപായി അറിയിക്കേണ്ടതും ഇവർക്ക് ഡിസംബർ ഒന്നിനും അഞ്ചിനും ഇടയിൽ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതാണ്. മസ്റ്ററിംഗ് നടത്താത്ത പെൻഷൻ ഗുണഭോക്താക്കൾക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.