കട്ടപ്പന: 19 വർഷത്തിനു ശേഷം കൗമാരോത്സവത്തിന് ആതിഥ്യമരുളാൻ കട്ടപ്പന ഒരുങ്ങി. 32-ാമത് ജില്ലാ സ്കൂൾ കലോത്സവം 18 മുതൽ 21 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 19ന് രാവിലെ 9.30ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഇ.എസ്. ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കും. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ലോഗോ പുരസ്കാരം നൽകും.
21ന് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വേദികൾ ഒമ്പത്
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ, ഓസാനം ഇംഗ്ലീഷ് മിഡീയം സ്കൂൾ, സെന്റ് ജോർജ് പാരിഷ് ഹാൾ
സബ് ജില്ലകൾ- 07
മത്സരാർത്ഥികൾ- 3000