ചെറുതോണി: കാമാക്ഷി ഗ്രാമപഞ്ചായത്തിലെ സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ 18 മുതൽ 30വരെ അക്ഷയ കേന്ദ്രങ്ങൾവഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. സർക്കാർ ഉത്തരവ് പ്രകാരം മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. കിടപ്പു രോഗികളുടെ വിവരങ്ങൾ 29നകം പഞ്ചായത്തിലറിയിക്കണം. അവരുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം പ്രതിനിധികൾ ഒന്നുമുതൽ അഞ്ചുവരെയുള്ളതീയതികളിൽ വീട്ടിൽ വന്ന് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.


ചെറുതോണി:മരിയാപുരം ഗ്രാമപഞ്ചായത്തിലെ സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ 18 മുതൽ 30വരെ അക്ഷയ കേന്ദ്രങ്ങൾവഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളുടെ വിവരങ്ങൾ 29നകം പഞ്ചായത്തിലറിയിക്കണം. അവരുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം പ്രതിനിധികൾ ഒന്നുമുതൽ അഞ്ചുവരെയുള്ളതീയതികളിൽ വീട്ടിൽ വന്ന് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.


ചെറുതോണി: ശാന്തൻപാറ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 30 നു മുൻപ് ആധാർ കാർഡുമായി നേരിട്ട് അക്ഷയ സെന്ററിൽ എത്തി മസ്റ്റർ ചെയ്യേണ്ടതാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ അക്ഷയയിൽ പോയി മസ്റ്ററിംഗ് നടത്താൻ ബുദ്ധിമുട്ടുള്ളവരായ കിടപ്പ് രോഗികളുടെ വിവരങ്ങൾ 29 നു മുൻപ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം.