രാജാക്കാട്: രാജാക്കാട് മുല്ലക്കാനത്ത് ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു കടകളിൽ മോഷണം. വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ഹോട്ടലിന്റെ പിൻവശത്തുള്ള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മേശക്കുള്ളിൽ നിന്ന് പണം അപഹരിച്ചു. തുടർന്ന് സമീപത്തെ തയ്യൽ കടയിൽ കയറി ഇവിടെ നിന്ന് തുണികളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചു. അടുത്തുള്ള സ്റ്റേഷനറി കടയിൽ കയറി ഫോട്ടോസ്റ്റാറ്റ് മെഷീനും നശിപ്പിച്ചു. 50,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കടയുടമ പറഞ്ഞു. ഹോട്ടലുടമ രാവിലെ നാലുമണിയോടെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കടകളിൽ മോഷണം നടന്നതായി കണ്ടെത്തിയത്. രാജാക്കാട് സി.ഐ
എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.