തൊടുപുഴ : സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ വച്ച് 29,​30 തിയതികളിൽ ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കെ. രവീന്ദ്രൻ നായർ (മാനേജർ,​ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ )​ ചെയർമാനായും ശ്രീലത കെ.എം (പ്രിൻസിപ്പാൾ,​ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ )​ ജനറൽ കൺവീനറായും 51 അംഗ സമിതി രൂപീകരിച്ചു.ഇടുക്കി ജില്ലയിലെ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ 500ൽപ്പരം വിദ്യാർത്ഥികൾ പങ്കെടുക്കും. യോഗത്തിൽ കലോത്സവത്തിന് മഞ്ജീരം എന്ന് നാമകരണം ചെയ്തു.