ചെറുതോണി: എസ്.എൻ.ഡി.പി യോഗം പൈനാവ് ശാഖയിലെ വാർഷിക പൊതുയോഗം ചെറുതോണി എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ നടന്നു. ഇടുക്കി യൂണിൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സെൽവം, യോഗം ഡയറക്ടർ സി.പി. ഉണ്ണി, ശാഖാ പ്രസിഡന്റ് ടി.ബി. മോഹനൻ, വൈസ് പ്രസിഡന്റ് ഡോ. ഷീല കമലാധരൻ, സെക്രട്ടറി പി.കെ. വിജൻ, പി.കെ. ദിവാകരൻ, ടി.എ. ആനന്ദകുമാർ, എസ്. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.