jacob
അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജേക്കബ് ജോൺ നിർവഹിക്കുന്നു

അരിക്കുഴ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഒരു മാസക്കാലമായി നടത്തി വരുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഉദയ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ 'നല്ല ഭക്ഷണ ശീലം, നല്ല വ്യായാമം, ആരോഗ്യത്തിലേക്കുള്ള ചുവട് വെയ്പ് ' എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. വനിതാവേദി ചെയർപേഴ്സൺ ഷൈല കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജേക്കബ് ജോൺ ബോധവത്കരണ ക്ലാസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ വനിത ചെയർപേഴ്സൺ ഡോ. നെസിയ ഹസൻ ക്ലാസിന് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, കൺവീനർ സിനി റോയി, കമ്മിറ്റിയംഗം ശാന്ത ഗോപിനാഥ് എന്നിവർ സംസാരിച്ചു.