aadhithyan
ആദിത്യൻ

വാഴക്കുളം: പങ്കെടുത്ത നാലിനങ്ങളിൽ മൂന്നിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞ സന്തോഷത്തിലാണ് തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ എം.പി. ആദിത്യൻ. കാറ്റഗറി നാല് ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിലാണ് ആദിത്യൻ ഒന്നാം സ്ഥാനം നേടിയത്. ഇതിന് പുറമെ ഇത്തവണ കാർട്ടൂൺ മത്സരത്തിലും പങ്കെടുത്തിരുന്നു. ആറാം ക്ലാസ് മുതൽ നൃത്തത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയ ആദിത്യൻ ഇതാദ്യമായാണ് കാർട്ടൂണിൽ ഒരു കൈ നോക്കുന്നത്. ഇതേ സ്‌കൂളിൽ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനുജത്തി ആർദ്ര നൃത്തം പഠിക്കുന്നത് കണ്ടാണ് ആദിത്യനും ഇറങ്ങിയത്. തുടർച്ചയായി നൃത്ത വേദികളിൽ സമ്മാനം നേടുന്ന ആദിത്യൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴും മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തൊടുപുഴ അരിക്കുഴയിൽ കർഷകനായ പ്രീതിമാന്റെയും വീട്ടമ്മയായ മായയുടെയും മകനാണ്.