ഇടുക്കി: കരുണാപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ നിക്ഷേപവും വായ്പാ വിതരണവും നടത്തി. വനം വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം പി.എൻ. വിജയൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. കാർഷിക ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയായിരിക്കും സൊസൈറ്റിയുടെ പ്രവർത്തനമെന്ന് കാർഷിക സൊസൈറ്റി പ്രസിഡന്റ് വി.എസ് അനിൽ പറഞ്ഞു. ത്രിതല പഞ്ചായത്തംഗങ്ങളായ ടോമി പ്ലാവുവച്ചതിൽ, നിർമ്മല നന്ദകുമാർ, മോളി മൈക്കിൾ, ജി. ഗോപികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.