ഇടുക്കി: തങ്കച്ചൻകവല- അമ്പിളി അമ്മാവൻ കാനം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. ജില്ലയിലെ വിവിധ വനോദ സഞ്ചാരമേഖലകളെ തമ്മിൽ ബന്ധിപ്പിച്ച് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡുകളുടെ നിർമ്മാണത്തിന് ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കൗന്തി ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു. നബാർഡ് നാല് കോടി രൂപയാണ് തങ്കച്ചൻകവല അമ്പിളിഅമ്മാവൻ കാനം റോഡിന്റെ നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. കൈലാസ നഗർകുഴിക്കാനം പള്ളിക്കവല റോഡിന് 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി ജോയ്സ് ജോർജ്, ത്രിതലപഞ്ചായത്തംഗങ്ങളായ നിർമ്മല നന്ദകുമാർ, ജിജോ മരങ്ങാട്ട്, പി.ഡബ്ലു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ വി.പി ജാഫർഖാൻ തുടങ്ങിയവർ സംസാരിച്ചു.