dhinasan
വിശപ്പു രഹിത മൂന്നാർ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർവ്വഹിക്കുന്നു

മൂന്നാർ: ഇനി മൂന്നാറിലെത്തുവരാരും ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിന്റെ പേരിൽ വിശന്ന് കഴിയേണ്ടി വരില്ല. മൂന്നാറിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഹോട്ടലുകളിൽ ഉച്ചഭക്ഷണം സൗജന്യമായി നൽകും. ഭക്ഷണത്തിനുള്ള കൂപ്പണുകൾ ടൗണിലെ പൊലീസ് എയ്ഡ് പോസ്റ്റുവഴി നൽകും. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷയുടെ ഭാഗമായി കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ മൂന്നാർ യൂണിറ്റ്, ജനമൈത്രി പൊലീസ്, റോട്ടറി ക്ലബ്ബ് തൊടുപുഴ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. സബ്‌കളക്ടർ എസ്. പ്രേംകൃഷ്ണൻ, സി.കെ. ബാബുലാൽ, ജി. മോഹൻകുമാർ, ജി. സോജൻ, ലിജി ഐസക്, ആലി കുഞ്ഞ് എന്നിവർ പങ്കെടുത്തു.