തൊടുപുഴ: അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന് സഭ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.ആർ .ദേവദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിന്ദു വിക്രമൻ(പ്രസിഡന്റ്) , പി.ആർ.ബിനോജ്(സെക്രട്ടറി ), കെ.എസ് മനോജ് (ഖജാൻജി) , എം.ഡി. വിജയകുമാർ, എ.എസ്.രാജേഷ് (വൈ. പ്രസിഡന്റുമാർ) , പി.കെ.രാധാകൃഷ്ണൻ, പി . എസ്. ഗിരീഷ് (ജോ. സെക്രട്ടറിമാർ) എന്നിവരുൾപ്പെടെ 17 അംഗ കമ്മറ്റിയാണ് തിരഞ്ഞെടുത്തത്. സഭയുടെ , ചരിത്രത്തിലാദ്യമായി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വനിത എന്ന നിലയിൽ ബിന്ദു വിക്രമനെ അഭിനന്ദിച്ചു.