തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് അംഗം ഈറ്റയ്ക്കൽ നെടിയകാട് സിസ്റ്റർ ആനി ജോസ് (അന്നക്കുട്ടി- 85 ) നിര്യാതയായി. പരേത കോടിക്കുളം, പാറപ്പുഴ, മാറിക എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈറ്റയ്ക്കൽ പരേതരായ അഗസ്റ്റിൻ- ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അഗസ്റ്റിൻ, ആന്റണി, വർഗീസ്, പരേതനായ ജോസഫ്. സംസ്‌കാരം ഇന്ന് 10ന് മാറിക മഠം വക സെമിത്തേരിയിൽ.