മറയൂർ: എസ്.എൻ.ഡി.പി യോഗം അഞ്ചുനാട് ശാഖാ വനിതാ സംഘം രക്ഷാധികാരിയും മറയൂർ ചന്ദന ഗ്രൂപ്പ് ഒഫ് കമ്പനികളുടെ എം.ഡിയുമായ മറയൂർ പുതച്ചിവയൽ അനിത ഭവനിൽ പി. വിജയന്റെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. ചെങ്ങന്നൂർ കൊല്ലശേരി കുടുംബാംഗം. മക്കൾ: അനിത, സജീവ് കുമാർ. മരുമക്കൾ: സജി തൂമ്പയിൽ (അക്വാടെക്), രഞ്ജു സജീവ്. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.