കട്ടപ്പന: മൂവായിരത്തിലധികം കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലയിലെ ഏറ്റവും വലിയ യുവജനോത്സവത്തിന് ഇന്ന് കട്ടപ്പനയിൽ തിരിതെളിയും. ഇന്ന് മുതൽ 21 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജില്ലാ കലോത്സവം അരങ്ങേറുന്നത്. നാളെ രാവിലെ 10.30ന് മന്ത്രി എം.എം. മണി കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 21ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കും. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ലോഗോ പുരസ്‌കാരം നൽകും. 19 വർഷത്തിന് ശേഷമാണ് കട്ടപ്പന ജില്ലാ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. ഏഴ് സബ് ജില്ലകളിൽ നിന്നുള്ള മൂവായിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരയ്ക്കും.
അരങ്ങിൽ ഇന്ന്
ഓപ്പൺ സ്റ്റേജ് (1)
10 AM- ക്ലാർനെറ്റ്, ബ്യൂഗിൾ (എച്ച്.എസ്.എസ്)
11- ബാൻഡ് മേളം (എച്ച്.എസ്, എച്ച്.എസ്.എസ്)
ആഡിറ്റോറിയം(സ്റ്റേജ്-2)
10 AM- മലയാളം കഥാരചന, മലയാളം കവിതാരചന, മലയാളം- ഹിന്ദി- ഇംഗ്ലീഷ് ഉപന്യാസ മത്സരങ്ങൾ
11AM- ചിത്ര രചന പെൻസിൽ, ജലച്ചായം, എണ്ണച്ചായം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), കാർട്ടൂൺ (എച്ച്.എസ്, എച്ച്.എസ്.എസ്), കൊളാഷ് (എച്ച്.എസ്.എസ്)
എൽ.പി സ്കൂൾ (സ്റ്റേജ്- 3)
10 AM- ഹിന്ദി പദ്യം ചൊല്ലൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
1.30 PM- പ്രസംഗം ഹിന്ദി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
പാരീഷ് ഹാൾ (സ്റ്റേജ്- 4)
10 AM- ചെണ്ട/ തായമ്പക (എച്ച്.എസ്, എച്ച്.എസ്.എസ്)
12 PM- ചെണ്ടമേളം (എച്ച്.എസ്, എച്ച്.എസ്.എസ്)
3 PM- മദ്ദളം
ക്ലാസ് റൂം (സ്റ്റേജ്-8)
12.30 PM- ഇംഗ്ലീഷ് പദ്യം ചൊല്ലൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
3 PM- ഇംഗ്ലീഷ് പ്രസംഗം (എച്ച്.എസ്, എച്ച്.എസ്.എസ്)
ക്ലാസ് റൂം (സ്റ്റേജ്-9)
മലയാളം പദ്യം ചൊല്ലൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
മലയാളം പ്രസംഗം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)