താടുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങളായ മഴമറ, വൈദ്യുതി രഹിത ശീതീകരണ അറ, ജലസേചനത്തോടെപ്പം വളവും നൽകുന്ന യൂണിറ്റ്, ജൈവ കമ്പോസ്റ്റ് യൂണിറ്റ്, തുള്ളിനന, തിരിനന യൂണിറ്റ്, ഗ്രോബാഗ് യൂണിറ്റുകൾ എന്നിവയ്ക്ക് 50 ശതമാനം മുതൽ 75 ശതമാനം വരെ സബ്സിഡി നിരക്കിൽ ആനുകൂല്യം നൽകും. പച്ചക്കറി കൃഷി ചെയ്യുന്ന താത്പര്യമുള്ള കർഷകർ അതാത് കൃഷി ഭവനുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ഡി.സി.സി നേതൃയോഗം
താടുപുഴ : ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ യോഗം19ന് രാവിലെ 11ന് ഇടുക്കി ജവഹർ ഭവനിൽ ചേരും. 19ന് നടത്താനിരുന്ന വില്ലേജ് ഓഫീസ് പിക്കറ്റിംഗ് മാറ്റി വച്ചതായും തിയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചു.