പൊന്നന്താനം: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ബാലവേദിസംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. 'മഹാൻമാരുടെ ജീവിത മാതൃകയും വിദ്യാർത്ഥികളും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ചർച്ചകൾക്ക് വി.ജെ. ജോസഫ്, എൻ.സി. മാത്യു, ഷിജോ അഗസ്റ്റിൻ, വിൻസന്റ് മാത്യു, ജോസി ജോയി, ശശികലാ വിനോദ് എന്നിവർ പ്രസംഗിച്ചു. പ്രിന്റു രജ്ഞു ക്വിസ് പരിപാടികൾ സംഘടിപ്പു. സംഗീതം, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ ബാലവേദി അംഗങ്ങൾ അവതരിപ്പിച്ചു.