വഴിത്തല :പുറപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെയും സ്‌നേഹിതാ കോളിംഗ് ബെൽ വാരാചരണത്തോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഭവനസന്ദർശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ നിർവ്വഹിച്ചു. വാർഡുമെമ്പർ ബിന്ദു ബെന്നിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ.റെനീഷ് മാത്യു, മറ്റുമെമ്പർമാരായ സുജ സലിംകുമാർ,ഷാന്റി ടോമി, സിനി അജി, ജോസ് ജോസഫ് എന്നിവരും സി.ഡി.എസ് ചെയർപേഴ്‌സൺ ബിജി ഷാജി, സാക്ഷരത പ്രേരകുമാർ സുലേഖ സരസ്സൻ, ശശികല ദുരെ, സ്‌നേഹിത സ്റ്റാഫ് ലിയ പോൾ, കമ്മ്യൂണിറ്റി കൗൺസിലർ ലൂസി ജോൺ എന്നിവരും അക്ഷയ കുടുംബശ്രീ അംഗങ്ങളും സന്നിഹിതരായിരുന്നു.