കുമളി : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കുമളി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നും ഒഴുകി അട്ടപ്പള്ളം പ്രദേശത്ത് വ്യാപിച്ച മാലിന്യം പൂർണമായും നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
മണ്ണിനടിയിൽ ശേഖരിച്ച നിലയിലുള്ള മാലിന്യങ്ങളാണ് പ്രളയത്തിൽ ഒഴുകി പോയത്. ജലസേചനത്തിനായി നിർമ്മിച്ച കുളത്തിൽ മാലിന്യങ്ങൾ കുന്നുകൂടി. മാലിന്യങ്ങളിൽ നിന്നുള്ള മലിനജലം ജനവാസമേഖലയിലെത്തുന്നു. മലിന ജലത്തിൽ നിന്ന് ദുർഗന്ധവും കൊതുകും പരക്കുന്നതായും അട്ടപ്പള്ളം നിവാസികൾ മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടി. സമർപ്പിച്ച പരാതിയിൽ പറയുന്നു.
4060 ടൺ മാലിന്യം ജില്ലാ ശുചിത്വമിഷൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ടെന്ന് കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ബാക്കി മാലിന്യം നീക്കം ചെയ്യാനുള്ള ഫണ്ട് അനുവദിക്കുന്നതിനായി എസ്റ്റിമേറ്റും റിപ്പോർട്ടും ശുചിത്വമിഷന്റെ അനുമതിക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.