ചെറുതോണി: സംസ്ഥാനത്തെ മുഴുവൻ ക്ഷേമ പെൻഷൻകാരും അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ നിർദ്ദേശം സ്വാഗതാർഹമാണെന്ന് ജനാധിപത്യ കർഷക യൂണിയൻ പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പറഞ്ഞു. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളുള്ള പെൻഷൻകാർ സർക്കാർ നിർദ്ദേശമനുസരിച്ച് അക്ഷയ കേന്ദ്രങ്ങളിലെത്തി മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നതും പലപ്രാവശ്യം അക്ഷയകേന്ദ്രങ്ങളിലെത്തേണ്ടിവരുന്നതും പ്രയാസകരമായ കാര്യമാണെന്നതിനാൽ ഡിസംബർ 20 വരെ കാലാവധി നീട്ടി നൽകണം.കർഷക യൂണിയൻ ജില്ലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മാത്യു കൈച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബേബി പൊടിമറ്റം, തങ്കച്ചൻ പാറത്തലയ്ക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സണ്ണി തെങ്ങുംപള്ളി, ജില്ലാഭാരവാഹികളായ ബെന്നി കോട്ടയ്ക്കൽ, ഷാജി കാരിമുട്ടം, ജോർജ് കണിപറമ്പിൽ, ദേവസ്യാച്ചൻ പന്തപ്‌ളാക്കാട്ടിൽ ജോസ് പൂവത്തുംമൂട്ടിൽ, ടോമി തൈലംമനാൽ, ജെയിംസ് പുത്തേട്ട് പറമ്പിൽ സ്‌ക്കറിയ വർഗീസ്, മാത്യു ജോസഫ്, സേബി ഫിലിപ്പ്, ആന്റോച്ചൻ മാങ്കുളം, കെ.പി. ജോർജ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.