ഇടുക്കി: ജില്ലാ ആശുപത്രിയിലെ ഒ.പി കൗണ്ടറിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പിംഗും അറിയുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ്, കാമാക്ഷി പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും 21നും 35നും വയസ്സിൽ (എസ്.സി, എസ്.റ്റിക്ക് അഞ്ച് വയസ്സ് ഇളവുണ്ട്) മധ്യേ പ്രായമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷാഫോറം ആശുപത്രി ആഫീസിൽ നിന്നും ഇന്ന് മുതൽ 27 വൈകിട്ട് അഞ്ച് വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ 28നകം സൂപ്രണ്ടിന് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് . ഫോൺ 04862 232474.