ഇടുക്കി: കായിക സംസ്‌കാരവും വിനോദ സഞ്ചാര മേഖലയിലെ പുത്തൻ സാദ്ധ്യതകളും മുൻനിർത്തി കേരളത്തിന്റെ കടലോര മേഖലയിലെ കായിക വികസനത്തിന് ഉണർവ്വ് നൽകുന്നതിനുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങളുടെ ഭാഗമായുള്ള ഫുട്‌ബോൾ, വോളിബോൾ, വടംവലി, കബഡി എന്നീ കായികയിനങ്ങൾ മൂലമറ്റത്തിന്റെ വിവിധ സ്റ്റേഡിയങ്ങളിൽ ഡിസംബർ 18, 19 തീയതികളിൽ നടത്തുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന പുരുഷൻമാർ 2001 ജനുവരി ഒന്നിന് മുമ്പും വനിതകൾ 2003 ജനുവരി ഒന്നിന് മുമ്പും ജനിച്ചവരായിരിക്കണം.