കുമളി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ സമയോചിതമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ എസ് ആർ ഡി സി ജീവനക്കാരെ ആദരിച്ചു.എണാകുളം -മധുര സൂപ്പർ പാസ്റ്റ് ബസിലെ ഡ്രൈവർ ജോയ് ജോൺസിനെയും
കണ്ടക്ടർ കെ സി ജോസിനേയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുമളി യൂണിറ്റ് കന്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഇന്നലെ പുലർച്ചെ എറണാകുളത്ത് നിന്നും മധുരയ്ക്ക് യാത്ര ചെയ്ത യാത്രക്കാരന് വണ്ടിപ്പെരിയാറിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഗൗരവം ഉൾക്കൊണ്ട് ബസ് തുടർന്ന് കുമളി 66 സെന്റ് ആഗസ്റ്റിൻ ആശുപത്രിയിലേയ്ക്ക് വിട്ടു.അടിയന്തിര ചികിത്സ നൽകി..യാത്രക്കാരന് ഇതോടെ ജീവൻ തിരിച്ച്കിട്ടി.ഒന്നര മണിക്കൂർ ആശുപത്രിയിൽ ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് ബസ് മധുരയ്ക്ക് പുറപ്പെട്ടത്. കുമളി പഞ്ചായത്ത് ബസ്സ് സ്റ്റാന്റിൽ നടന്ന സ്വീകരണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് മജോ കാരിമുട്ടം,യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സനൂപ് പുതുപ്പറമ്പിൽ, ആബ്ദുൾ സുൽഫിക്കൻ, വിജയകുമാർ, രാജേഷ് ലാൽ, സജി വെമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.