പീരുമേട്: പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ദേശീയോദ്ഗ്രഥന വാരാചരണം ഇന്ന് മുതൽ 25 വരെ നടക്കും. ഇന്ന് രാവിലെ 10ന് പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞയോടെ ഉദ്ഘാടനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ സനുജ് സി. ബ്രീസ്‌വില്ല അദ്ധ്യക്ഷത വഹിക്കും. റാണിമോൾ. ആർ, ആര്യ പി.ബി, അഞ്ജലി സാബു എന്നിവർ സംസാരിക്കും. 20ന് ലീഗൽ അവയർനെസിനെപ്പറ്റി സെമിനാർ നടത്തും. 21ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ഡോ. ഫ്ളോറ പീറ്റർ 'ലിംഗ്വിസ്റ്റിക് ഹാർമണി" എന്ന വിഷയത്തിൽ സെമിനാർ നടത്തും. 22ന് രാവിലെ 10ന് പീരുമേട് പഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷാജിഹാൻ, പിന്നാക്ക ജനവിഭാഗങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി ക്ലാസെടുക്കും. 23ന് ഭാരതീയ വസ്ത്രധാരണ വൈവിധ്യങ്ങളെ ആസ്പദമാക്കിയുള്ള മത്സരം നടത്തും. 24ന് 10ന് 'ഭാരതീയ സമൂഹത്തിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം 'എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം നടത്തും. 25ന് പീരുമേട് കൃഷി ഓഫീസർ സിജോ മോൻ ജോസഫ് 'പരിസ്ഥിതി സംരക്ഷണവും കൃഷിയും' എന്ന ആശയത്തെപ്പറ്റി ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തേക്കടി പെരിയാർ ടൈഗർ റിസേർവ് ഡയറക്ടർ ശില്പ വി. കുമാർ 'സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തിൽ സെമിനാർ നടത്തും. തുടർന്ന് നടത്തുന്ന സമാപന സമ്മേളനത്തിൽ കോളേജിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ശില്പ വി. കുമാർ സമ്മാന ദാനവും നിർവഹിക്കും.