തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ലൈഹാൻ ബഹാദാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 7.40 നായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ലൈഹാൻ വെങ്ങല്ലൂരിന് സമീപം എത്തിയപ്പോൾ ബസിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം സഹോദരനും രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. തലയിടിച്ച് വീണതിനെ തുടർന്നുണ്ടായ മുറിവാണ് മരണകാരണം. നടപടികൾ പൂർത്തിയാക്കി പോസ്റ്റുേമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് പറഞ്ഞു.