band

കട്ടപ്പന: ഒരു പതിറ്റാണ്ടായി ബാന്റ് മേളത്തിൽ കരിങ്കുന്നത്തിന്റെ കീഴടക്കാൻ ആരുമില്ല. തുടർച്ചയായി പത്താംവട്ടവും ഹൈസ്‌കൂൾ വിഭാഗം ബാന്റ് സെറ്റ് മത്സരത്തിൽ കരിങ്കന്നം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ വിജയികളായി. സംസ്ഥാന തലത്തിലും തുടർച്ചയായി ഒന്നാമതാണ്. കൃഷ്ണ ജെയിംസിന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന ടീം എതിർ ടീമുകളെ വെല്ലുന്ന പ്രകടനമാണ് കട്ടപ്പന സെന്റ്‌ ജോർജ് ഹയർ സെക്കൻഡറി സ്‌കുൾ ഗ്രൗണ്ടിൽ കാഴ്ചവച്ചത്. പരിശീലകൻ തൃശൂർ സ്വദേശി വി.ആർ. സണ്ണിയുടെ മികവ് ഇവർക്ക് തുണയായി. മൂന്ന് ടീമുകളാണ് ഈയിനത്തിൽ മത്സരിച്ചത്. ടീമിലെ നാല് പേർ പുതിയതായിട്ടാണ് ബാന്റ് മത്സരത്തിൽ ടീമിനെ പ്രതിനിധീകരിച്ചത്. ബാക്കി 16 പേർ മുൻവർഷങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിച്ചവരാണ്.