പീരുമേട്: ദേശീയപാതയിൽ പാമ്പനാർ സേവനാലയ ആശുപത്രിക്ക് സമീപം ദിശ മാറിയെത്തിയ ലോറി ആട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ലാൻഡ്രം സ്വദേശിനി മദവാനാണ് (75) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പീരുമേട് ഭാഗത്തു നിന്ന് ആനവിലാസത്തേക്ക് ചാണകവുമായി പോവുകയായിരുന്ന മിനി ലോറി ദിശ മാറി എതിരെ വന്ന ആട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആട്ടോറിക്ഷയിൽ ഇടിച്ചശേഷം ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ആട്ടോഡ്രൈവർ പാമ്പനാർ സ്വദേശി കൊച്ചു മോൻ (41), ലാൻഡ്രം സ്വദേശികളായ പിച്ചൈ (65), കന്നിമരിയ (71), ജ്ഞാനയ്യ (60), തൈവാന (65) എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.