കട്ടപ്പന: കലോത്സവത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് മന്ത്രി എം.എം. മണിയുടെ അടുത്തേക്ക് ഒരു കൊച്ചു നാടോടി നൃത്തക്കാരി ഓടിയെത്തുന്നത്. മന്ത്രിയെ ഒന്ന് പരിചയപെടണം, ഒപ്പം ഒരു ഫോട്ടോയെടുക്കണം. ആവശ്യമറിയിച്ചപ്പോൾ മണിയാശാൻ നിറഞ്ഞ ചിരിയോടെ മിടുക്കിക്ക് കൈനൽകി, ഒപ്പം സെൽഫിയുമെടുത്തു. കലാകാരിക്ക് പൂർണ സന്തോഷം. യു.പി വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എം. ബി. ലിയാന മാങ്കുളം സെന്റ് മേരീസ് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി . ബിജു- സിന്ധു ദമ്പതികളുടെ മകളാണ്.