കട്ടപ്പന: ശാസ്ത്രീയ സംഗീത മത്സരാർത്ഥികൾക്ക് സാധകത്തിന്റെയും ഭാവത്തിന്റെയും അഭാവമുണ്ടെന്ന് വിധികർത്താക്കളുടെ വിമർശനം. എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിന് ശേഷം വിധി പറയുന്നതിനിടെയായിരുന്നു വിധികർത്താക്കളുടെ ഉപദേശം. തൊടുപുഴ സെബാസ്റ്റ്യൻ എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി എ. അഭിജിത്താണ് എച്ച്.എസ് വിഭാഗത്തിൽ ഒന്നാമതെത്തിയത്. കഴിഞ്ഞവർഷം ലളിതഗാനത്തിലും അഭിജിത്തിന് ഒന്നാം സ്ഥാനമുണ്ടായിരുന്നു. തൊടുപുഴ മുട്ടം ശ്രീപദ്മം അജിത്ത് കുമാറിന്റെയും ലില്ലിയുടെയും മകനാണ്. മുട്ടം സ്വദേശി സുജിത്താണ് ഗുരുനാഥൻ.