കട്ടപ്പന: സി. ബി. എസ്. സി ഇടുക്കി സഹോദയാ 5-ാമത് കായികമേള ഇന്നും നാളെയുമായി അണക്കരമോണ്ട്‌ഫോർട്ട് സ്‌കൂളിൽ നടക്കും ജില്ലയിലെ 27 സി. ബി. എസ്. സി സ്‌കൂളുകളിൽ നിന്നുമുള്ള 1150 കായിക താരങ്ങൾ കായികമേളയിൽ മാറ്റുരയ്ക്കും. കിഡ്സ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ 5 കാറ്റഗറികളിലായി 81 ഇനങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുക. 20ന് രാവിലെ 9.ന് വണ്ടൻമേട് സബ് ഇൻസ്‌പെക്ടർ . സോജോ വർഗീസ് കായികമേള ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരം കായികമേള സമാപിക്കും. സമാപന സമ്മേളനത്തിൽ ഇടുക്കി സഹോദയാ പ്രസിഡന്റ് ഫാദർ ബിജു വെട്ടുകല്ലേൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.