മണക്കാട്: കായികതാരങ്ങൾക്ക് വളരാനുള്ള സാഹചര്യമൊരുക്കാൻ നിലവാരമുള്ള സ്റ്റേഡിയം എന്നത് മണക്കാട് പഞ്ചായത്തിൽ സ്വപ്നം മാത്രമായി. ചിറ്റൂരിൽ ഏതാനും വർഷം മുമ്പ് തുടക്കം കുറിച്ച സ്റ്റേഡിയമാണ് പ്രാരംഭ ഘട്ടത്തിൽത്തന്നെ നിലച്ചത്. ഇതോടെ കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള വഴിയടയുകയായിരുന്നു. കായിക പ്രതിഭകൾ ഏറെയുള്ള ഇവിടെ അനുയോജളമായ രീതിയിലുള്ള ഒരു മൈതാനം നിർമ്മിക്കണമെന്ന് ചിറ്റൂർ ഷെഹൻഷ ആർട്സ് ആന്റ് സ്പോട്സ് ക്ളബ് പൊതുയോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായി തോമസ് ജോൺ (പ്രസിഡന്റ്) , സിബി. എൻ. വി. (സെക്രട്ടറി), ഗോകുൽ ബാലകൃഷ്ണൻ , അജേഷ്. കെ. എ (വൈ. പ്രസിഡന്റ്) , അമലു അഖിൽ ദാസ്, ആൽബിൻ ജയിംസ് (ജോ. സെക്രട്ടറി), ജിതിൻ സണ്ണി (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.