adhila
ആദില

കട്ടപ്പന: കാ‌ർട്ടൂൺ മത്സരത്തിനിടെ ആൺകുട്ടികൾ നിറഞ്ഞ വേദിയിലെ ഏക പെൺതരി ആദില മീരാൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. ഒരു ദിവസം വൈകി ഇന്നലെ ഫലം വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ച് ഹയർസെക്കൻഡറി വിഭാഗത്തിലെ ഒന്നാം സ്ഥാനം ആദിലയ്ക്കായിരുന്നു. രാജ്യ തലസ്ഥാനത്തെ പ്രാണവായു ദാരിദ്ര്യമായിരുന്നു വിഷയം. മനുഷ്യരും മത്സ്യങ്ങളും വരെ ആദിലയിലെ കാർട്ടൂണിലെ കഥാപാത്രങ്ങളായി. കഴിഞ്ഞ വർഷവും ജില്ലാ കലോത്സവത്തിൽ ആദിലയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചിരുന്നു. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനിയാണ്. അടിമാലി കരിക്കുളം പുത്തൻപുരയിൽ കെ.എസ്. മീരാൻ- ഷാബിത ദമ്പതികളുടെ മകളാണ്‌.